---
title: "നാളെ വിഡ്ഡിദിനം ; അക്ഷരാർത്ഥത്തിൽ അനുഭവിക്കാൻ പാവം ജനം"
english_title: "Tomorrow is Viddiday; Poor people to literally experience"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/106427/Tomorrow is Viddiday; Poor people to literally experience"
published_at: "2023-03-31T23:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64271e47d7ec1_images_(1).jpeg"
keywords: []
---

# നാളെ വിഡ്ഡിദിനം ; അക്ഷരാർത്ഥത്തിൽ അനുഭവിക്കാൻ പാവം ജനം

> **Lead Summary:** കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സഹായിച്ചതോടെ നാളെ മുതൽ പാവം ജനത്തിൻ്റെ ജീവിതഭാരം കൂടാൻ പോവുകയാണ്.

## Article Content

കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സഹായിച്ചതോടെ നാളെ മുതൽ പാവം ജനത്തിൻ്റെ ജീവിതഭാരം കൂടാൻ പോവുകയാണ്.

ഇന്ന് അർദ്ധരാത്രി മുതൽ പെട്രോളിനും ഡീസലിനും രണ്ട് രൂപ സംസ്ഥാന സർക്കാരിന്റെ ഭാഗമായി വർധിക്കും. ഇന്ധനവില വർധിക്കുന്നതോടെ നിത്യോപയോഗ സാധനങ്ങൾക്ക് ഉൾപ്പെടെ വില വർധിക്കും.

ഒരു ചെടിപോലും നട്ടുവളർത്താത്ത തരത്തിൽ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ ഇത് ദുരിതമായി മാറും. ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനത്തിന്റെ വർധനവ് വേറെയും ഉണ്ടാവും. ഭൂമി വാങ്ങുന്നവർക്ക് ഇത് അധിക ഭാരമാകും.

ഭൂനികുതിയടക്കം വർധിക്കും. ഇതോടൊപ്പം വെള്ളത്തിനും മദ്യത്തിനും അവശ്യമരുന്നുകൾക്കും വില കൂടും. വിവിധ സർക്കാർ സേവനങ്ങൾക്കുള്ള ഫീസിലും ഗണ്യമായ വർധനവാണ് നാളെ മുതൽ ഉണ്ടാവുക. ക്ഷേമപെൻഷൻ നൽകുന്നതിനാണ് വില കൂട്ടുന്നതെന്നാണ് സർക്കാർ വ്യക്തമാക്കുന്നത് '. ഒന്നാം പിണറായി സർക്കാർ വർഷം തോറും ക്ഷേമപെൻഷൻ വർധിപ്പിക്കുകയും, മാസന്തോറും കൃത്യമായി വിതരണം ചെയ്യു കയും ചെയ്തിരുന്നു. രണ്ടാം പിണറായി സർക്കാർ പെൻഷൻ വർധിപ്പിച്ചില്ലെന്ന് മാത്രമല്ല പെൻഷൻ വിതര ണത്തിൽ കുടിശികയും വരുത്തിയിരിക്ക യാണ്. കേന്ദ്ര സർക്കാറിൻ്റെ നിലപാടുകളാണെങ്കിൽ പറയുകയും വേണ്ട.

ഗ്യാസ് സിലിണ്ടറിൻ്റെ വിലയിൽ ജനങ്ങളെ വറുത്തെടുക്കുകയാണ് കേന്ദ്രം. അവശ്യ മരുന്നുകൾക്ക് പോലും ഈ സാമ്പത്തിക വർഷം പൊള്ളുന്ന വിലയാകും. ഫലത്തിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സഹായത്താൽ ഈ വിഡ്ഢിദിനം മുതൽ അധികഭാരം ചുമക്കേണ്ട ഗതികേടിലാണ് പാവം ജനം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/106427/Tomorrow is Viddiday; Poor people to literally experience)